Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 21:33 IST
Share News :
കോഴിക്കോട്: മലബാര്‍ മില്‍മ ഓഫീസേര്‍സ് അസോസിയേഷന്‍ (എംഎംഒഎ) രൂപീകരിച്ചു.നിലവിലുള്ള മലബാര്‍ റീജണല്‍ മില്‍മ ഓഫീസേഴ്‌സ് അസോസിയേഷനില്‍ (എംആര്‍എംഒഎ) നിന്നുള്ള അംഗങ്ങള്‍ രാജിവച്ചാണ് പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്. കോഴിക്കോട് ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വ്വഹിച്ചു. രാഷ്ട്രീയത്തിനതീതമായി ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ മില്‍മയെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു. ക്ഷീര കര്‍ഷകരുടെ ദുരിതമകറ്റി ലാഭത്തിലേക്ക് കൊണ്ടുവരുകയും അതുവഴി യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന്റെ ഭാരവാഹികളായി കെ.പ്രവീണ്‍ കുമാര്‍ എംഎല്‍എ (പ്രസിഡന്റ്), സന്തോഷ് പി.ആര്‍ (വൈസ് പ്രസിഡന്റ്), മാത്യു വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ബാലകൃ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഏറണാകളം മില്‍മ, തിരുവനന്തപുരം മില്‍മ എന്നിവിടങ്ങളിലെ സഹോദര ട്രേഡ് യൂണിയന്‍ ഭാരവാഹികളായ രാജേഷ് കെ ജോസ്, രാജേഷ്. പി, സോജു കെ പോള്‍ വര്‍ഗീസ്, നിതീഷ്. പി സുരേഷ്, ഉദയ് പ്രകാശ് , ശ്രീനിവാസന്‍. പി എന്നിവര്‍ സംസാരിച്ചു. രാജീവ് കുമാര്‍ നന്ദി പറഞ്ഞു.
Follow us on :
Tags:
Please select your location.