Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീരുമോ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രി ഡൽഹിയിൽ; കേരളത്തിലേക്ക് കൂടുതൽ വൈദ്യുതി

07 Oct 2026 17:30 IST

np shakeer

Share News :

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ NTPCയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിൽ കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും ഭാവിയിലെ ഊർജ ആവശ്യങ്ങൾ ഉറപ്പാക്കുന്നതിനുമായി നിരവധി നിർണായക തീരുമാനങ്ങളെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


???? *കായംകുളത്ത് 2000 MWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS):*


KSEB, NTPC, NTPC Green Energy Limited (NGEL) എന്നിവർ ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനായി ധാരണാപത്രം ഒപ്പുവയ്ക്കും.


???? *160 MWh BESS പദ്ധതികൾ 2027 മാർച്ചോടെ:*


പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 MWh വീതമുള്ള BESS പദ്ധതികൾ കമ്മീഷൻ ചെയ്യും.


⚡ *സിന്നറിൽ നിന്ന് 300 MW വരെ വൈദ്യുതി:*


മഹാരാഷ്ട്രയിലെ NTPC സിന്നർ പദ്ധതിയിൽ നിന്ന് കേരളത്തിന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ₹5.18 നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.


☀️ *കായംകുളം 27 MW സോളാർ പദ്ധതി:*


NTPC നടപ്പാക്കുന്ന പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും ആവശ്യമായ സംസ്ഥാന സഹകരണം ഉറപ്പാക്കാനും തീരുമാനമായി.


???? *കേരളത്തിന് സമർപ്പിത വൈദ്യുതി നിലയം:*


കേരളത്തിന്റെ ദീർഘകാല വൈദ്യുതി ആവശ്യകത പരിഗണിച്ച് സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന് NTPCയോട് ആവശ്യപ്പെട്ടു. രാമഗുണ്ടം പവർ പ്ലാന്റിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള Power Purchase Agreement ഒപ്പുവയ്ക്കാനുള്ള സന്നദ്ധതയും NTPC അറിയിച്ചു.


????️ *KSEBയ്ക്ക് സാങ്കേതിക പിന്തുണ:*


മാനേജ്‌മെന്റ്, സാങ്കേതിക പ്രവർത്തനം, ആധുനിക വൈദ്യുതി മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി NTPCയുടെ പ്രൊഫഷണൽ, സാങ്കേതിക വൈദഗ്ധ്യം KSEBയ്ക്ക് ലഭ്യമാക്കും.


*പുനരുപയോഗ ഊർജം, ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, ദീർഘകാല വൈദ്യുതി സുരക്ഷ — കേരളത്തിന്റെ ഊർജ ഭാവി കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പുകളാണ് ഈ തീരുമാനങ്ങൾ.*⚡????

Follow us on :

More in Related News