Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 23:45 IST
Share News :
തലയോലപ്പറമ്പ്: സ്ഥിരതാമസമില്ലാതെ അടച്ചിട്ട വീട്ടിൽ നിന്നും വൻ മോഷണം.5 ഓളം സിലിംഗ് ഫാനുകൾ, ഗ്യാസ് അടുപ്പ്; ഗ്യാസ് സിലിണ്ടർ, ഗൃഹോപകരണങ്ങൾ അടക്കം കവർച്ച ചെയ്തു. ബ്രഹ്മമംഗലം കുന്നേപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസമാണ് കവർച്ച.മൂന്നുങ്കൽ എമ്മി ആഗസ്റ്റസിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ശാരീരിക അവശതകളെ തുടർന്ന് ഇടയ്ക്ക് എറണാകുളത്തുള്ള മക്കളുടെ വീട്ടിൽ താമസിച്ചിരുന്ന വീട്ടമ്മ കഴിഞ്ഞ 7 ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവാതിൽ തുറക്കാൻ നോക്കിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് മറ്റ് വാതിലുകളും ജനലുകളും പൊളിച്ച നിലയിൽ കണ്ടത്. പൈപ്പ് ഫിറ്റിംഗ്സ് അടക്കം നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു. അര ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ അപഹരിക്കപ്പെട്ടതായാണ് സൂചന. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.