Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 00:14 IST
Share News :
വൈക്കം: മറവൻതുരുത്ത് ഇടവട്ടത്ത് പട്ടാപ്പകൽ മോഷണം.പുരാതന ഇല്ലത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ വിലമതിക്കാനാകാത്ത അതിപുരാതനമായ വിഗ്രഹങ്ങളും മോഷ്‌ടാക്കൾ അപഹരിച്ചു. വാക്കയിൽ ക്ഷേത്രത്തിന് സമീപം രണ്ട് നൂറ്റാണ്ടുകാലം മുകളിൽ പഴക്കമുള്ള 4കെട്ടോടു കൂടിയ മുല്ലക്കേരിൽ ശ്രേയസിൻ്റെ ഇല്ലത്താണ് മോഷണം നടത്തിയത്. പുറക് വശത്ത് ഒടു പൊളിച്ച് ആകത്തു കയറിയ ശേഷം വീടിൻ്റെ അടുക്കളയുടെ കതകു തുറന്നാണ് അപഹരണം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ആൾ പോകുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടതോടെ സംശയം തോന്നി ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഓടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 3അംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. മോഷ്‌ടാക്കളുടേത് എന്നു സംശയിക്കുന്ന ഒരു ബൈക്ക് വീടിന് സമീപത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതു മോഷണം നടത്തിയ ബൈക്ക് ആണോ എന്നും രജിസ്ട്രേഷൻ നമ്പർ വ്യാജമാണോ എന്നും സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ഇതിൻ്റെ നമ്പർ പ്ലേറ്റ് അടക്കം വ്യാജമാണെന്നാണ് നിഗമനം.
കൊച്ചി ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്ന ശ്രേയസും ഭാര്യയും എറണാകുളത്തും ഇടവട്ടത്തെ വീട്ടിലും മാറി മാറിയാണ് താമസിച്ചിരുന്നത്. ജോലി സ്‌ഥലത്തായിരുന്ന ശ്രേയസ് മോഷണ വിവരം അറിഞ്ഞ് ഇടവട്ടത്തെ വീട്ടിൽ എത്തിയപ്പോഴാണ് മേൽക്കൂര പൊളിച്ച് അകത്തുകയറി അതിപുരാതന ലോഹ വിഗ്രഹം ഉൾപ്പടെ സാധനങ്ങൾ നഷ്‌ടപ്പെട്ടത് അറിഞ്ഞത്. തലയോലപ്പറമ്പ് പോലീസും നാട്ടുകാരും സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും മോഷ്‌ടാക്കളെ കണ്ടെത്താനായില്ല. പലപ്പോഴായാകാം സാധനങ്ങൾ മോഷണം നടത്തിയിട്ടുള്ളതെന്നാണ് നിഗമനം. നഷ്ട്ടപ്പെട്ട സാധനങ്ങൾ എത്രയെന്നോ ഇതിന് എന്ത് മൂല്യം വരുമെന്നോ കണക്കാക്കാനായിട്ടില്ല. സംഭവത്തിൽ പോലിസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
Please select your location.