Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം; പ്രസിഡന്റായി സ്വാഹിബ് മുഹമ്മദ്, ജനറൽ സെക്രട്ടറിയായി ഷമീർ പാഴൂർ

17 Jul 2026 21:42 IST

Enlight Media

Share News :

കോഴിക്കോട്: എം.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സ്വാഹിബ് മുഹമ്മദ്, ജനറൽ സെക്രട്ടറിയായി ഷമീർ പാഴൂർ, ട്രഷററായി ആസിഫ് കലാം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. എ.വി. അൻവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

അഫ്‌നാസ് ചോറോട് അധ്യക്ഷത വഹിച്ചു. ഒ.പി. നസീർ, മിസ്ഹബ് കീഴരിയൂർ, കെ.ടി. റഹൂഫ്, ഷാക്കിർ പാറയിൽ, ജീലാനി ടി.കെ., മുഹമ്മദ് പേരോട്, റാഷിദ് കാരക്കാട്, അൻസാർ പെരുവയൽ, റീമ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. സ്വാഹിബ് മുഹമ്മദ് സ്വാഗതവും ഷമീർ പാഴൂർ നന്ദിയും രേഖപ്പെടുത്തി.


മറ്റ് ഭാരവാഹികൾ

വൈസ് പ്രസിഡന്റുമാർ:

അജ്മൽ കൂനഞ്ചേരി

നിയാസ് കക്കാട്

ഷാനിബ് ചെമ്പോട്

റാഷിദ് സബാൻ

സഫീർ കെ.കെ.

യാസിർ കെ.പി.

റാഷിഖ് ചങ്ങരംകുളം

ഷാഫി എൻ.പി.

റിസ്‌വാന ഷിറിൻ

ജോയിന്റ് സെക്രട്ടറിമാർ:

ജുനൈദ് സി.വി.

കാസിം പി.കെ.

ഹസീൽ മുഹ്യുദ്ധീൻ

ഹർഷിദ് നൂറാംതോട്

അൽതാഫ് വെള്ളയിൽ

വജഹത്ത് സനീൻ

സിഫാദ് ഇല്ലത്ത്

അജ്മൽ നരിപ്പറ്റ

ഇൻഷിദ് പി.

Follow us on :

More in Related News