Tue Dec 12, 2023 10:56 PM 1ST

Location  

Sign In

300 പവനോളം സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ സ്വർണ വ്യാപാരി പിടിയിൽ; തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലടക്കം സ്ഥാപനം നടത്തുന്ന ഉടമയാണ് പിടിയിലായത്.

09 Jul 2026 21:37 IST

santhosh sharma.v

Share News :

വൈക്കം: പലിശയില്ലാതെ പണയം പുതുക്കി നൽകാമെന്ന് വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ സ്വർണ വ്യാപാരി പിടിയിൽ. ആമ്പല്ലൂരിൽ സെയിൻ ഗോൾഡ് സ്ഥാപന ഉടമ അബ്ദുൽ ഷുക്കൂർ(45)നെയാണ് മുളന്തുരുത്തി പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്തത്. പണയം വച്ച സ്വർണം പലിശയും മുതലും അടച്ച് ഏറ്റെടുത്ത ശേഷം ഉടമകൾ തവണകളായി പണം നൽകുമ്പോൾ തിരികെ ആഭരണങ്ങൾ നൽകാമെന്നും പലിശ വേണ്ടെന്നും വാഗ്ദാനം നൽകിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഗോൾ ഡ് സ്ക‌ീം എന്ന പദ്ധതിയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും പരസ്യം നൽകിയാണ് ആളുകളെ ആകർഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഇടെ സ്വർണവില കുത്തനെ കൂടിയതോടെ പണയം വച്ചവർ പണവുമായി വന്ന് സ്വർണം തിരികെ

വാങ്ങാനെത്തിത്തുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തായതും പരാതിയുമായി രംഗത്തുവന്നതും. സ്വർണം തിരികെ വാങ്ങനെത്തിയവരോട് ഒരു മാസത്തെ സാവകാശം ആവശ്യപ്പെടുകയും പിന്നീട് നിയമനടപടികൾ സ്വീകരിക്കുമെന്ന തരത്തിൽ നോട്ടിസ് അയച്ച് ഭീഷ ണിപ്പെടുത്തിയെന്നുമാണ് ചിലരുടെപരാതി. മുപ്പതിൽപ്പരം പേർ ഇതിനോടകം മുളന്തുരുത്തി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 70 ഓളം പേരിൽ നിന്നായി 300 പവനോളം സ്വർണാഭരണങ്ങൾ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. തലയോലപ്പറമ്പ് സ്വദേശിയും മുൻ പ്രാദേശിക സി പി എം നേതാവുമായ യുവാവ് അനാഥ പെൺ കുട്ടികളുടെ വിവാഹത്തിനായി ഇയാളിൽ നിന്നും 47 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങിയിട്ട് പണം നൽകിയില്ലെന്ന് പറഞ്ഞ് 2023 ൽ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടത്തിയ

അന്വോഷണത്തിൽ കൊടുക്കൽ വാങ്ങൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രയവിക്രയം മാത്രമാണ് യുവാവുമായി നടന്നതെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നും സംഭവം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിന് ശേഷം കേസ് റദ്ദ് ചെയ്തിരുന്നു. .ഇയാളുടെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപമുള്ള സ്ഥാപനം കഴിഞ്ഞ ദിവസം മുതൽ പൂട്ടിയ നിലയിലാണ്. ഈ ഭാഗത്തും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വോഷിച്ച് വരികയാണ്. സംഭവത്തിൽ പിടികൂടിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Follow us on :

More in Related News