Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 19:49 IST
Share News :
കടുത്തുരുത്തി: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പുതിയ മുഖ്യമന്ത്രി വി. ഡി സതീശൻ പങ്കെടുക്കുന്ന ജില്ലയിലെ ആദ്യത്തെ ഉദ്ഘാടനവും സർക്കാരിൻ്റെ ജില്ലയിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പ്രോഗ്രാമുമാണ് കടുത്തുരുത്തിയിൽ ജൂലൈ 18 ന് നടക്കുന്നത്.
കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 18 വൈകിട്ട് 5 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ നിർവ്വഹിക്കുന്നതാണ് . ഐ.ടി.സി ജംഗ്ഷന് സമീപമുള്ള ബൈപ്പാസ് പ്രവേശന കവാടത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സമുചിതമായി സ്വീകരണം നൽകും. തുടർന്ന് ഘോഷയാത്രയോടെയുള്ള റോഡ് ഷോ ബൈപ്പാസ് വഴി ബ്ലോക്ക് ജംഗ്ഷനിലും അവിടെ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി കടുത്തുരുത്തി ടൗണിലുമെത്തും. തുടർന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ചേരും.
കടുത്തുരുത്തി ബൈപ്പാസിന് വേണ്ടി ഏറ്റവും കൂടുതൽ സഹായം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ഓർമ ദിനത്തിൽ ചടങ്ങ് നടക്കുന്നതും ആദര സൂചകമായിതീർന്നു.
Follow us on :
Tags:
More in Related News
Please select your location.