Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 21:29 IST
Share News :
സഹൃദയ കോളജില്‍ മുത്തശ്ശി വൈദ്യത്തെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (ഓട്ടോണമസ്) ഐകെഎസ് സെല്ലിന്റെ നേതൃത്വത്തില്‍ മുത്തശ്ശി വൈദ്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു . ആയുര്‍വേദ ചികിത്സാരംഗത്തെ പ്രഗത്ഭയായ ഡോ. ആര്‍. ഭഗവതി അമ്മാള്‍ വിഷയാവതരണം നടത്തി. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പല്‍ ഡോ. കെ. എല്‍.ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഐ കെ എസ് സെല്‍ കണ്‍വീനര്‍ ഡോ. സ്വപ്ന സി. കോമ്പത്ത്, അജയ്ല്‍ മേരി, സ്റ്റുഡന്‍സ് കോര്‍ഡിനേറ്റര്‍ ഹണി ജയ്‌സണ്‍, എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഐ കെ എസ് സെല്ലും സീതാറാം ആയുര്‍വേദ പ്രോഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ച ആയുര്‍വേദ ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണനമേളയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.