Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 21:23 IST
Share News :
കോഴിക്കോട്: കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖ്ഫ് ഭേദഗതി നിയമം ദുരുപയോഗം ചെയ്ത് വർഗീയ അജണ്ട നടപ്പാക്കാൻ ചില കേന്ദ്രങ്ങൾ നടത്തുന്ന ശ്രമങ്ങളെ സംസ്ഥാന സർക്കാർ ഗൗരവമായി കാണണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വഖ്ഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കാൻ വ്യവഹാരങ്ങളുമായി രംഗത്തെത്തുമ്പോൾ അവരുടെ യഥാർഥ ലക്ഷ്യം സർക്കാർ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
വഖ്ഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ, അന്തിമവിധി വരുംമുമ്പ് ആ വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കുന്നത് വിശ്വാസി സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം വ്യവസ്ഥകൾ നടപ്പാക്കിയിട്ടില്ലെന്നിരിക്കെ, കേരളത്തിൽ മാത്രം സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അതിന് സന്നദ്ധത അറിയിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയ എസ്.കെ.എസ്.എസ്.എഫ്, ന്യൂനപക്ഷ വിഭാഗങ്ങളെ നിയമക്കുരുക്കിലൂടെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അതിനെ ശക്തമായി ചെറുക്കുമെന്നും മുന്നറിയിപ്പ് നൽകി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്‌റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല, അഷ്‌കർ അലി കരിമ്പ, മുഹമ്മദ് കാസിം ഫൈസി അമിനി (ലക്ഷദ്വീപ്), എ.എം. സുധീർ മുസ്ലിയാർ (ആലപ്പുഴ), സി.ടി. ജലീൽ മാസ്റ്റർ പട്ടർക്കുളം, ഇസ്മയിൽ യമാനി പുത്തൂർ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈർ അസ്ഹരി പള്ളങ്കോട്, നസീർ മൂരിയാട്, മുഹിയദ്ദീൻ കുട്ടി യമാനി പന്തിപ്പൊയിൽ, അലി അക്ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, സത്താർ പന്തലൂർ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, അനീസ് ഫൈസി മാവണ്ടിയൂർ, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗളൂരു എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി ഒ.പി. അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം നന്ദിയും രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.