Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 23:17 IST
Share News :
കോട്ടയം: കടുത്തുരുത്തി ബൈപ്പാസ് നാളെ തുറന്ന് നൽകും. മുഖ്യമന്ത്രി വി.ഡി സതീശനാണ് ഔദ്യോഗികമായി ബൈപാസ് തുറന്ന് കൊടുക്കുന്നത്. കടുത്തുരുത്തി ബ്ലോക്ക് കവലയിൽ നിന്ന് തുടങ്ങി ഐ.ടി.സി കവലക്ക് സമീപം വന്നുചേരുന്ന കടുത്തുരുത്തി ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ കടുത്തുരുത്തി ടൗണിലെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും കടുത്ത യാത്രാദുരിതത്തിനും പരിഹാരമാകും വൈകിട്ട് 5ന് ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 35 കോടി ചെലവിലാണ് 1.5 കിലോമീറ്റർ നീളത്തിൽ ഫ്ലൈ ഓവർ, 2 പാലങ്ങൾ, അടിപ്പാത എന്നിവ ഉൾപ്പടെ പൂർത്തിയാക്കി ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.