Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2026 17:50 IST
Share News :
വൈക്കം: പാട്ട് പാടിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ തലയ്ക്ക് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പ് മുറിഞ്ഞപുഴ പറായിപ്പറമ്പ് വീട്ടിൽ ബിനീഷ് (47) ആണ് മരിച്ചത്. മെയ് 18ന് രാത്രി ചെമ്പിലായിരുന്നു സംഭവം. പാട്ടുപാടിയത്തിന് ചോദ്യം ചെയ്ത്
വലിയപറമ്പ് ഭാഗത്ത് കൂമ്പേൽ
ബിജു, ബിന്ദു എന്നീ സഹോദരങ്ങൾ ബിനീഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് തലയ്ക്ക് ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് ബോധം നഷ്ടപ്പെട്ട നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനീഷ് തിങ്കളാഴ്ച്ച രാവിലെയാണ് മരണപ്പെട്ടത്. പ്രതികളെ അന്ന് തന്നെ വൈക്കം പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇവരെ റിമാൻ്റ് ചെയ്യുകയുമായിരുന്നു.
Follow us on :
Tags:
Please select your location.