Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 21:32 IST
Share News :
നെല്ലായിയില്‍ ഞാറ്റുവേല കാര്‍ഷികോല്‍സവത്തിന് തുടക്കം
നെല്ലായി: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് ഞാറ്റുവേല കാര്‍ഷികോല്‍സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ആര്‍. നാരായണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ സ്‌കൂളുകളില്‍ പ്ലസ്ടുവിനും എസ്എസ്എല്‍സിക്കും ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ആദരം പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘത്തില്‍ ആരംഭിക്കുന്ന സ്വര്‍ണപ്പണ്ടം വായ്പ ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ പി. രാമചന്ദ്രന്‍ നിര്‍വഹിച്ചു. പറപ്പൂക്കര പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം താമരച്ചാല്‍ പാടശേഖര സമിതി സെക്രട്ടറി എം.വി. നാരായണന് മന്ത്രി സമ്മാനിച്ചു. നടീല്‍ വസ്തുക്കള്‍ അടക്കമുളള 10 സ്റ്റാളുകളും കാര്‍ഷിക സര്‍വകലാശാലയുടെ സഞ്ചരിക്കുന്ന വിത്തുവണ്ടിയും കാര്‍ഷികോത്സത്തില്‍ പങ്കെടുക്കുന്നു. കൊടകര നേത്രജ്യോതി കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാംപും നടത്തി. പഞ്ചായത്ത് അംഗം കെ.കെ. രാജന്‍, സംഘം വൈസ് പ്രസിഡന്റ് എം എ. ജോണ്‍സണ്‍, സെക്രട്ടറി നിഷ ജയരാജ് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.