Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 23:58 IST
Share News :
തിരുവനന്തപുരം: കോൺഗ്രസ് എംപിയായ ശശി തരൂർ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജി ജങ്ഷനിലെ 'പ്രശാന്ത്' ഹോട്ടലിന്റെ ആറാംനിലയിൽവെച്ചാണ് സംഭവം.
വൈകിട്ട് ആറുമണിയോടെ ഹോട്ടലിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തരൂറും ഒപ്പമുണ്ടായിരുന്ന സംഘവും ലിഫ്റ്റിൽ കുടുങ്ങിയത്.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഏകദേശം 15 മിനിറ്റോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്ന ശശി തരൂറിനെയും സംഘത്തെയും ലിഫ്റ്റിന്റെ വാതിൽ അകറ്റി സുരക്ഷിതമായി പുറത്തെടുത്തു.
പുറത്തിറങ്ങിയ ശേഷം രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾക്ക് ശശി തരൂർ നന്ദി അറിയിച്ചു. "എല്ലാവരും സുരക്ഷിതരാണ്. ആർക്കും പരിക്കില്ല," എന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ലിഫ്റ്റ് കമ്പനിയുടെ പ്രതിനിധികളെയും തുടർന്ന് ഹോട്ടൽ അധികൃതരെയും ബന്ധപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതെന്നും തരൂർ വിശദീകരിച്ചു.
പ്രാഥമിക വിവരങ്ങൾ പ്രകാരം, അധികഭാരം മൂലമാണ് ലിഫ്റ്റ് പ്രവർത്തനം നിലച്ചതെന്നാണ് കരുതുന്നത്. സംഭവത്തിൽ കൂടുതൽ പരിശോധന നടക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.