Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് അരീക്കാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിവേട്ട നടത്തിയത് നല്ലളം പോലീസും ഡാൻസാഫും

17 Jul 2026 18:18 IST

NewsDelivery

Share News :

വിൽപ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി അരീക്കാട് പുല്ലൂന്നിപാടം സ്വദേശി പാറക്കോട്ട് വീട്ടിൽ ഷഹദ് സമാൻ (28 വയസ്) നെ സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ അബ്ദുൾ കരീം എം.എം ന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും, നല്ലളം പോലീസും ചേർന്ന് പിടികൂടി.

പുല്ലൂന്നിപാടത്തുള്ള പ്രതിയുടെ വീട്ടിൽ വെച്ച് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുടെ ഉപയോഗവും വിതരണവും നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നല്ലളം പോലീസ് സംഭവസ്ഥലത്തെത്തുകയും പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയതിൽ വിൽപ്പനയ്ക്കായി സിപ്പ് ലോക്ക് കവറിലായി സൂക്ഷിച്ച എം.ഡി.എം.എ യും ഗ്ലാസ് ടംബ്ലറുകളും കണ്ടെടുക്കുകയായിരുന്നു. പ്രതിക്ക് നല്ലളം, പന്നിയങ്കര, ബേപ്പൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിന് കേസുകളുണ്ട്. കൊളത്തറ റഹ്മാൻ ബസാറിൽ വെച്ച് എം.ഡി.എം.എ യുമായി പിടിയിലായതിന് 9 മാസത്തോളം ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും നിരന്തരമായ ലഹരി ഉപയോഗവും വിൽപ്പനയും തുടരുകയായിരുന്നു. നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്. ടി, സുനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, ശ്രീശാന്ത് പയിമ്പ്ര, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ശ്രുതി, ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സി.പി.ഒ മാരായ ശ്രീശാന്ത്, അഭിജിത്ത്, അതുൽ, സരുൺ, തൗഫീക്ക്, മുഹമ്മദ് മഷൂര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.


ലഹരിവേട്ടയുടെ വിശദാംശങ്ങൾ

  • പ്രതി: പാറക്കോട്ട് വീട്ടിൽ ഷഹദ് സമാൻ (28 വയസ്), അരീക്കാട് പുല്ലൂന്നിപാടം സ്വദേശി.
  • സ്ഥലം: പുല്ലൂന്നിപാടത്തുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് പിടികൂടിയത്.
  • പിടിച്ചെടുത്തവ: സിപ്പ് ലോക്ക് കവറുകളിലാക്കി വിൽപ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ-യും, ഇത് ഉപയോഗിക്കാൻ സഹായിക്കുന്ന ഗ്ലാസ് ടംബ്ലറുകളും പോലീസ് കണ്ടെടുത്തു.
  • രഹസ്യവിവരം: പ്രതിയുടെ വീട്ടിൽ ലഹരി ഉപയോഗവും വിതരണവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സിറ്റി നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ അബ്ദുൾ കരീം എം.എം ന്‍റെ നേതൃത്വത്തിൽ നല്ലളം പോലീസും ഡാൻസാഫും ചേർന്ന് ഈ പരിശോധന നടത്തിയത്.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം

  • നല്ലളം, പന്നിയങ്കര, ബേപ്പൂർ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകളുണ്ട്.
  • കൊളത്തറ റഹ്മാൻ ബസാറിൽ വെച്ച് എം.ഡി.എം.എ യുമായി മുൻപ് പിടിയിലായതിനെ തുടർന്ന് 9 മാസത്തോളം ജയിൽവാസം അനുഭവിച്ചിരുന്നു.
  • ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ ലഹരി ഉപയോഗവും വിൽപനയും തുടരുകയായിരുന്നു.


Follow us on :

More in Related News