Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2026 21:42 IST
Share News :
വൈക്കം : പവർ കട്ട് ഏർപ്പെടുത്തി കേരളത്തെ ഇരുട്ടിൽ ആക്കുന്ന യുഡിഎഫ് സർക്കാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കമ്മറ്റികളുടെ
നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച്സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7ന് തലയോലപ്പറമ്പ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നടന്ന പ്രതിക്ഷേധ പരിപാടി ഡിവൈഎഫ്ഐ ജില്ല ജോയിൻ്റ് സെക്രട്ടറി ആർ. രോഹിത്ത് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ദീപം തെളിയിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് സാജൻ മാത്യു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആകാശ് യശോദരൻ, ഗൗരി നന്ദന രാജേഷ്, ശരൺ കാന്ത്, മിഥുൻ കെ. ആർ,ശ്രീകാന്ത് എം. എസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എച്ച്. ഐ റോഹൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. എം അരുൺ, സിബി ബാബു, കെ. എം കണ്ണൻ, അലീന റെജി, പി. ജെ വിനീഷ്, ആജിഷ ഉദയകുമാർ, ഹരികുട്ടൻ, എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കിരൺ കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.