Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പട്ടാപകൽ വീടിനുള്ളിൽ കയറി മോഷണം; ഇതരസംസ്ഥാന ക്കാരനായ മോഷ്ട്ടാവിനെ വീട്ടമ്മ കയ്യോടെ പിടികൂടി.

14 Jul 2026 19:17 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ ഇടയാഴത്ത് ആളില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി സ്വർണ്ണമാലയും മൊബൈൽ ഫോണും മോഷ്ടിച്ച ഇതരസംസ്ഥാനക്കാരനെ വീട്ടമ്മ കയ്യോടെ പിടികൂടി. 60 കാരിയായ മാരാവള്ളിചിറ കനകമ്മയാണ് കുമരകം ചക്രം പടിയിൽ താമസിക്കുന്ന ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാനക്കാരനായ യുവാവിനെ പിടികൂടിയത്. കനകമ്മയും മകളും പേരക്കുട്ടിയുമായി ആശുപത്രിയിൽ പോയ സമയത്ത് ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മോഷണം. ആക്രി പെറുക്കാൻ എത്തി ഇതര സംസ്ഥാനക്കാരനായ മോഷ്ട്ടാവ് അടുക്കള ഭാഗത്തെ കതക് തള്ളി തുറന്നാണ് അകത്തു കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന കനകമ്മയുടെ പേര കുട്ടിയുടെ അരപ്പവൻ വരുന്ന സ്വർണ്ണ മാലയും മറ്റൊരു മുറിയിൽ മേശപ്പുറത്ത് വച്ചിരുന്ന മരുമകൻ്റെ വില കൂടിയ മൊബൈൽ ഫോണും ഇയാൾ അപഹരിച്ചത്. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ കനങ്കമ്മയുടെ ശബ്ദം കേട്ട് മോഷ്ട്ടാവ് അടുക്കള വാതിൽ വഴി തന്നെ പുറത്തിറങ്ങാൻ ശ്രമിക്കുകയും ഇത് കണ്ട കനകമ്മ ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധുക്കളും മറ്റും ഓടിയെത്തി മോഷ്ട്ടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണസാധനങ്ങൾ കണ്ടത്. കല്ലറ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ സമീപത്തെ കടയിൽ ഉണ്ടായിരുന്നുവെങ്കിലും. വിവരമറിഞ്ഞതോടെ ഇവർ ഓടി രക്ഷപ്പെട്ടു. പേരക്കുട്ടിക്ക് അടുത്തിടെ മൂന്നാം പിറന്നാളിന് മേടിച്ചതായിരുന്നു അരപ്പവൻ വരുന്ന ഈ സ്വർണ്ണമാല. പരിസര പ്രദേശങ്ങളിൽ ആക്രി പെറുക്കാനായി നിരവധി സംഘങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നും പോലീസ് അടിയന്തിര പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News