Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കത്ത് ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

13 Nov 2026 06:36 IST

NewsDelivery

Share News :


മുക്കം: മണാശ്ശേരി–അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

തൂങ്ങുംപുറത്ത് ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. കൂട്ടിയിടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മൂന്നുപേരും റോഡിന്റെ വിവിധ ഭാഗങ്ങളിൽ തെറിച്ചുവീണ് കിടക്കുന്നതാണ് കണ്ടത്.

തുടർന്ന് നാട്ടുകാർ ചേർന്ന് മൂന്നുപേരെയും ആംബുലൻസിൽ കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ സിനാൻ എന്ന യുവാവ് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

Follow us on :

More in Related News