Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2026 20:24 IST
Share News :
വൈക്കം: കോഴിഫാം വൃത്തിയാക്കുന്നതിനിടെ മോട്ടറിൽ നിന്നും വൈദ്യുതി ആഘാതമേറ്റ് യുവാവ് മരിച്ചു. അക്കരപ്പാടം ചെമ്മനാകരി വെണ്ണൽക്കണ്ടം വീട്ടിൽ അനന്തു വേലപ്പൻ (34) ആണ് മരിച്ചത്. വൈക്കം - ടോൾ ജംഗ്ഷന് സമീപം തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം. ടോൾ ജംഗ്ഷന് സമീപം വാടകയ്ക്ക് എടുത്ത് പ്രവർത്തിക്കുന്ന കോഴിഫാമിലെ തൊഴിലാളിയാണ് യുവാവ്. ഇറച്ചിക്കോഴി തീർന്നതിനെ തുടർന്ന് വൈകിട്ട് മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. കോഴിഫാം ഉടമയും മറ്റും ചേർന്ന് ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.