Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 23:30 IST
Share News :
തലയോലപ്പറമ്പ്: പാടത്ത് നെൽവിത്ത് വിതക്കാൻ പോയ തൊഴിലാളിയെ പാടശേഖരത്തിന് സമീപം തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് നടുത്തുരുത്തേൽ ഭാഗത്ത് കളത്തിപ്പറമ്പിൽ ബേബി യോഹന്നാൻ (59) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആലങ്കേരി പാടശേഖരത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വിതകഴിഞ്ഞ് മറ്റ് തൊഴിലാളികൾ പോയ ശേഷം ബേബി വല ഉപയോഗിച്ച് സമീപത്തെ തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയിരുന്നു. പാടത്തിൻ്റെ ഉടമ കൂലി കൊടുക്കാനായി എത്തിയപ്പോഴാണ് തോട്ടിൽ മീൻ ചരുവം പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബേബിയെ ഉടൻ മുങ്ങിയെടുത്ത് തലയോലപ്പറമ്പ് പഞ്ചായത്ത് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ - സാലി ബേബി (അറുന്നൂറ്റിമംഗലം). മക്കൾ - അരുൺ ബേബി, ലിറ്റി. മരുമകൻ - സച്ചിൻ.
Follow us on :
Tags:
More in Related News
Please select your location.