Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 11:24 IST
Share News :
വൈക്കം: വൈക്കത്ത് പത്താം ക്ലാസ് വിദ്യർഥിയെ വീടിന് സമീപമുള്ള തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ടി വി പുരം കോട്ടച്ചിറ വട്ടത്തറവീട്ടിൽ പ്രകാശൻ, മാലിനി ദമ്പതിമകളുടെ ഇളയ മകൻ യദു കൃഷ്ണൻ(15) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ടി.വി പുരം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ 10. -ാം ക്ലാസ്സ് വിദ്യാത്ഥിയാണ് യദു.ശനിയാഴ്ച പുലർച്ചെ സ്കൂളിൽ നിന്നുള്ള ഊട്ടിയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് എത്തിയ ശേഷം രാവിലെ വീടിന് സമീപത്തെ തോടിൻ്റെ കരയിൽ നിന്ന് പല്ല് തേക്കുന്നത് വീട്ടുകാർ കണ്ടതാണ്. പിന്നീട് കാണാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്കാശുപത്രി മോർച്ചറിയിൽ. വിനോദയാത്രയ്ക്ക് ഇടെ ഇടക്ക് പല പ്രാവശ്യം തലകറക്കം അനുഭവപ്പെട്ടിരുന്നതായി യദു വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.സഹോദരൻ - മിഥുൻ കൃഷ്ണൻ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.