Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2026 00:00 IST
Share News :
തലയോലപ്പറമ്പ്: ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
മറവൻതുരുത്ത് മണിയശ്ശേരി ക്ഷേത്രം - ഗുരുകൃപാ റോഡിൽ കുമരംകേരിൽ പരേതനായ രമേശൻ, നിർമ്മല ദമ്പതികളുടെ ഏകമകൻ കെ.ആർ റെനിലിൻ(29) ആണ് മരിച്ചത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ചിക്കൻ ഉത്പ്പന്നങ്ങളുടെ ഓർഡറുകൾ എടുക്കുന്ന ജീവനക്കാരനായിരുന്നു.തിങ്കളാഴ്ച രാത്രി 9 ഓടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞുവീണ റെനിലിനെ ഉടൻതന്നെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Follow us on :
More in Related News
Please select your location.