Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2026 16:21 IST
Share News :
മസ്കറ്റ്: ഒമാനിലെ ബിദിയയിൽ 35 വർഷത്തിലേറെ കാലം ബിസിനസ് രംഗത്ത് പ്രവർത്തിച്ചിരുന്ന കൊല്ലം പരവൂർ കോങ്ങാൽ താഴത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ അശോകൻ ഗോപാലൻപിള്ള (59) നിര്യാതനായി.
ദീർഘകാലം ഒമാനിലെ ബിദിയയിൽ സൂപ്പർമാർക്കറ്റ്, ഹോട്ടൽ ബിസിനസ് മേഖലകളിൽ സജീവമായിരുന്ന അദ്ദേഹം, കഴിഞ്ഞ വർഷം അവസാനത്തോടെയാണ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അശോകൻ ഗോപാലൻപിള്ള, പ്രവാസി വെൽഫെയർ ഫോറം ഇബ്ര ഏരിയ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആതിര. മകൻ: ആകാശ് (പത്താം ക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: സുകേശൻ, സുകു, ആനന്ദവല്ലി.
Follow us on :
Tags:
More in Related News
Please select your location.