Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓട്ടോറിക്ഷയും ഇലക്ട്രിക് പോസ്റ്റും ഇടിച്ച് തകർത്ത ശേഷം റോഡിന് കുറുകെ മറിഞ്ഞു.

11 Jun 2026 17:37 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട പിക്കപ്പ് വാൻ 

ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡരികിലെ ഇലക്ട്രിക് പോസ്റ്റും തകർത്ത ശേഷം റോഡിന് കുറുകെ മറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് 4ന് വൈക്കം വെച്ചൂർ ദേവിവിലാസം ഹൈസ്കൂളിന് സമീപമാണ് അപകടം.

സ്കൂൾ വിട്ട സമയമായിരുന്നുവെങ്കിലും കുട്ടികൾ ആ സമയത്ത് വഴിയിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. നിയന്ത്രണം വിട്ട വാൻ വർഷോപ്പിന് മുന്നിൽ നിർത്തിയിട്ട പാസഞ്ചർ ഓട്ടോയിൽ ഇടിച്ച ശേഷം റോഡരികിലെ വൈദുതി പോസ്റ്റും ഇടിച്ച് തകർത്ത ശേഷം റോഡിന് കുറുകെ മറിയുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് വൈദ്യുതി കമ്പികളും പൊട്ടി റോഡിൽ വീണു. ഗ്രാമ

പഞ്ചായത്ത് അംഗം കെ.സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോട്ടയം ഭാഗത്ത് നിന്നും വൈക്കം ഭാഗത്തേക്ക് ചെരുപ്പുമായി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ഭാഗീകമായി തകർന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Follow us on :

More in Related News