Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺക്രീറ്റ് മിക്ച്ചർ മെഷീനിൻ്റെ ഡോറിൽ കുരുക്കി തൊഴിലാളിയുടെ കൈവിരൽ അറ്റു.

10 Jun 2026 23:39 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കോൺക്രീറ്റ് മിക്ച്ചർ മെഷീനിൻ്റെ ഡോറിൽ കുരുക്കി തൊഴിലാളിയുടെ കൈവിരൽ അറ്റു.

തലയോലപ്പറമ്പിൽ ബുധനാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ചന്തു (28) കൈവിരലാണ് അറ്റുപോയത്. തലയോലപ്പറമ്പ് മിനി സിവിൽ സ്റ്റേഷന് സമീപമുള്ള ബിസ്മി ഹൈപ്പർ മർക്കറ്റിൻ്റെ താഴത്തെ നിലയിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനായി കോൺക്രീറ്റ് നിറച്ച മെഷീൻ എത്തിച്ച ശേഷം തൊഴിലാളി പുറത്തിറങ്ങി വാതിൽ അടക്കുന്നതിനിടെ കൈ കുരുങ്ങുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് അകപ്പെട്ട കൈ വാതിൽ നിന്നും നീക്കിയതും തുടർന്ന് തൊഴിലാളിയെ ആശുപത്രിയിൽ എത്തിച്ചതും.

Follow us on :

More in Related News