Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ചതുപ്പിൽ വീണ് താഴ്ന്ന പശുവിന് ഒടുവിൽ അഗ്നിശമന സേന രക്ഷകരായി.

10 Jun 2026 21:43 IST

santhosh sharma.v

Share News :

വൈക്കം: ചതുപ്പിൽ വീണ് താഴ്ന്ന പശുവിന് ഒടുവിൽ അഗ്നിശമന സേന രക്ഷകരായി. ഉദയനാപുരം നേരേകടവ് കരേത്തറയിൽ രാജന്റെ പശുവാണ് കെട്ട് അഴിഞ്ഞു പോയതിനെ തുടർന്ന് ചതുപ്പിൽ അകപ്പെട്ടത്. ബുധനാഴ്ച രാവിലെ 6 മണിയോടെ പശുവിനെ കാണാതെ വന്ന് നോക്കിയപ്പോഴാണ് വീടിനു സമീപത്തെ പുരയിടത്തിലെ ചതുപ്പിൽ താഴ്ന്ന് കരയിൽ കയറാൻ പറ്റാത്ത നിലയിൽ വീട്ടുകാർ കണ്ടത്. തുടർന്ന് രാജനും അയൽവാസികളും ചേർന്ന് പശുവിനെ കരയിൽ കയറ്റാൻ ശ്രമം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ വൈക്കം അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ എസ്.രഞ്ജിത്ത്, ഓഫീസർമാരായ സി.കെ.വിഷ്ണു, പി.എം.ശങ്കർ, ഐ.എസ്.ജിതിൻ, ഹോംഗാർഡ് സി.പി.അജികുമാർ, ഡ്രൈവർ എം.പി.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ സേന എത്തി ഒന്നര മണിക്കൂറിൽ അധികം പാടുപെട്ടാണ് പശുവിനെ കരയിൽ എത്തിച്ചത്.തുടർന്ന് മൃഗാശുപത്രി അധികൃതർ എത്തി പരിശോധന നടത്തി.

 

Follow us on :

More in Related News