Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവ് നായ കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്.

12 Jun 2026 21:36 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റോഡിന് കുറുകെ തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. നീർപ്പാറ സ്വദേശി ഐജു (24) നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെ തലയോലപ്പറമ്പ് തലപ്പാറയിലാണ് സംഭവം. തലയോലപ്പറമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലപ്പാറ ആലിൻ ചുവട് ജംഗ്ഷന് സമീപമാണ് അപകടം. ബൈക്കിൻ്റെ മുൻവശം ഉൾപ്പടെ തകർന്നു. ഓടിയെത്തിയ നാട്ടുകാരാണ് റോഡിൽ തെറിച്ച് വീണ ബൈക്കിനടിയിൽപ്പെട്ട  യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് കൂടുതൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Follow us on :

More in Related News