Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jun 2026 22:04 IST
Share News :
തലയോലപ്പറമ്പ്: റോഡരികിൽ നിന്ന പരുത്തിവള്ളി ചുറ്റിയ കൂറ്റൻ പാഴ്മരം റോഡിന് കുറുകെ 11 കെ.വി ലൈനിലേക്ക് ചാഞ്ഞ് നിന്നത് ഒടുവിൽ അധികൃതർ മുറിച്ച് നീക്കിയതോടെ ഭീതി അകന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ദുരന്തനിവാരണ പരിപാടിയുടെ ഭാഗമായി ഭീഷണി ഉയർത്തി നിന്ന മരം അധികൃതർ വെട്ടിമാറ്റിയത്. കഴിഞ്ഞ മെയ് 17ന് ഉച്ചയ്ക്ക് ഉണ്ടായ ശക്തമായ കാറ്റിലാണ് വടയാർ പൊട്ടൻചിറ ജംഗ്ഷന് സമീപം മരം ചാഞ്ഞത്. വള്ളിപ്പടർപ്പ് ഉൾപ്പടെ റോഡിന് കുറുകെ വീണതിനെ തുടർന്ന് വൈക്കം -തലയോലപ്പറമ്പ് പ്രധാന റോഡിൽ അന്ന് 5 മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു. ബസ്സുകൾ ഉൾപ്പടെയുള്ള
വാഹനങ്ങൾ വഴി തിരിച്ച് വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. തുടർന്ന് വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തി കെ.വി ലൈനിലേക്ക് കിടന്ന ചില്ലകൾ മാത്രമാണ് അന്ന് നീക്കം ചെയ്തത്. റോഡിന് കുറുകെ 11 കെ.വി ലൈനിന് മുകളിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരം പൂർണ്ണമായി വെട്ടിമാറ്റാത്തതിനാൽ അപകട സാധ്യത ഏറെയായിരിന്നു.
Follow us on :
Tags:
More in Related News
Please select your location.