Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 16:39 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റിനെ വെള്ളം നിറഞ്ഞ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് ചുങ്കം ഭാഗത്ത് പെരുമ്പാക്കോടത്ത് വീട്ടിൽ പി.ടി വിജയൻ (75) നെയാണ വീടിന് സമീപത്തുള്ള തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.റിട്ടേഡ് കെ എസ് ആർ ടി സി ജീവനക്കാരനായിരുന്നു വിജയൻ.
വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടന്ന് പോകുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് കരുതുന്നത്. തലയോലപ്പറമ്പ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Follow us on :
More in Related News
Please select your location.