Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാ അയ്യങ്കാളിയുടെ 85-മത് ചരമ വാർഷിക ദിനം ആചരിച്ചു..

18 Jun 2026 16:58 IST

MUKUNDAN

Share News :

ചാവക്കാട്:ഭാരതീയ ദളിത്‌ കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 85-മത് ചരമ വാർഷിക ദിനം ആചരിച്ചു.ചാവക്കാട് വെച്ച് നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറിയും,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവുമായ സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ദളിത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വാസു കോട്ടോൾ അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത്,ഗുരുവായൂർ നിയോജകമണ്ഡലം യൂഡിഎഫ് കൺവീനർ കെ.വി.ഷാനവാസ്‌,ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.നവാസ്,മഹിളാ കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അനിത ശിവൻ,മോഹൻദാസ് ചേലനാട്ട്,ഇ.എ.സുൽഫിക്കർ,ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ ഭാരവാഹികളായ ശേഖരൻ താമരത്ത്,വി.എ.മോഹനൻ,ബാബു ആലത്തി,എ.ബി.ബിനീഷ്,സി.കെ.ശശി,കെ.എ.കൃഷ്ണൻ,പി.എ.സുധാകരൻ,നികേഷ് കുമാർ,ചാവക്കാട് നഗരസഭ കൗൺസിലർ ടി.എസ്.സനൂപ്,ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ എ.വി.ഉണ്ണികൃഷ്ണൻ,പി.സി.ചന്ദ്ര എന്നിവർ സംസാരിച്ചു.ഒ.കെ.പ്രൈസൻ സ്വാഗതവും,എം.സി.പ്രവീൺകുമാർ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News