Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2026 15:41 IST
Share News :
വൈക്കം: വൈക്കം സ്വദേശിയായ ലോറി ഡ്രൈവർ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ചെമ്പ് കിഴക്കേ അരയംപടിക്കൽ സോമൻ, ലത ദമ്പതികളുടെ മകൻ ജയലാൽ (മോനു - 33) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30 ഓടെ പാലക്കാട് വച്ചാണ് അപകടം. പൊള്ളാച്ചിയിൽ നിന്നും പച്ചക്കറി എടുക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് ക്ലീനർ ജാക്കി ഉപയോഗിച്ച് ടയർ അഴിക്കുന്നതിനിടെ സമീപത്തായി റോഡരികിൽ നിന്ന ജയലാലിനെ മറ്റൊരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി. അപകടത്തിൽ ക്ലീനർ ഉദയനാപുരം സ്വദേശി ജിത്തു (32)നും പരിക്കേറ്റു. സംസ്ക്കാരം ഇന്ന് രാത്രി വീട്ടുവളപ്പിൽ നടക്കും. ഭാര്യ - മനീഷ. ഏകമകൾ - അർപ്പിത (5).
Follow us on :
Tags:
More in Related News
Please select your location.