Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തൊഴിലുറപ്പ് തൊഴിലാളിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

11 Jun 2026 22:49 IST

santhosh sharma.v

Share News :

വൈക്കം: തൊഴിലുറപ്പ് തൊഴിലാളിയെ വീടിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം വാഴമന ഭാഗത്ത് വാഴമനത്തറയിൽ വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ - രാജമ്മ (68)നെയാണ് മരിച്ച നിലയിൽ കണ്ടത്. വ്യാഴാഴ്ച രാവിലെ സമീപവാസിയുടെ വള്ളത്തിൽ തൊഴിലുറപ്പിനായി പോയ ശേഷം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. തോടിന് സമീപം ഇറങ്ങിയപ്പോൾ വെള്ളക്കെട്ടിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വൈകിട്ട് ആറ് മണിയോടെ സമീപവാസി വള്ളം കൊണ്ടുപോകാൻ എത്തിയപ്പോഴാണ് രാജമ്മ വെള്ളക്കെട്ടിൽ കിടക്കുന്നത് കണ്ടത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ - രതീഷ്, രജി, സ്‌മിത. മരുമക്കൾ - സുമ, വിനോദ്, ബൈജു.

Follow us on :

More in Related News