Tue Dec 12, 2023 10:56 PM 1ST

Sign In

ഷിനാസിൽ ഷോപ്പിംഗ് സെന്ററിന്റെ വെയർഹൗസിൽ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

22 Nov 2026 17:10 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഷിനാസ് വിലായത്തിൽ ഷോപ്പിംഗ് സെന്ററിന്റെ വെയർഹൗസിൽ വൻ തീപിടിത്തം. ഞായറാഴ്ച (നവംബർ 22) ഉണ്ടായ തീപിടിത്തത്തെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

വെയർഹൗസിൽ തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയ നിയന്ത്രണവിധേയമാക്കുന്നതിനും സമീപപ്രദേശങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയുന്നതിനുമായി പ്രവർത്തിച്ചുവരികയാണ്.

ശക്തമായ കാറ്റും വെയർഹൗസിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ സ്വഭാവവും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീ പൂർണമായും നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, തീപിടിത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി, ആളപായമോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾക്ക് പിന്നാലെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Follow us on :

More in Related News