Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 19:14 IST
Share News :
വൈക്കം: സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ വൈക്കം സ്വദേശിയായ ബ്യൂട്ടീഷൻ വിദ്യാർഥിനി മരിച്ചു. വൈക്കം കിഴക്കെ നട മാത്തിയിൽ ബൈജു, രമ്യ ദമ്പതികളുടെ മകൾ നിരഞ്ജന (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് തൃപ്പൂണിത്തറ നടക്കാവ് ജംഗ്ഷന് സമീപമാണ് അപകടം. കോഴ്സ് പഠിക്കുന്നതിനായി തൃപ്പൂണിത്തറ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ - നിരജ്ഞൻ. സംസ്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.