Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 21:24 IST
Share News :
തലയോലപ്പറമ്പ്: വീട്ടു മുറ്റത്ത് പോർച്ചിൽ വച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു.മറവൻതുരുത്ത് ഇടവട്ടം മാപ്പിളശേരിൽ ബിനു മോഹനന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം. സ്‌കൂട്ടറിൽ നിന്നും ചെറിയ ശബ്ദം കേട്ട് നിമിഷങ്ങൾക്കുള്ളിൽ തീ ആളി കത്തുകയായിരുന്നു. വീട്ടുകാർ തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ വൈക്കത്തു നിന്നും ഫയർ സ്‌റ്റേഷൻ ഓഫീസർ എസ്. രഞ്ജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് തീ അണച്ചത്. കേബിൾ ഷോർട്ട് ആയതാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Follow us on :
Tags:
More in Related News
Please select your location.