Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 21:03 IST
Share News :
തലയോലപ്പറമ്പ്: ശക്തമായ കാറ്റിൽ വീടിൻ്റെ ഷീറ്റിട്ടമേൽക്കൂര പറന്ന് പോയി നാശ നഷ്ട്ടം.വെള്ളൂർ ഗ്രാമപഞ്ചായത്ത് വരിയ്ക്കാം കുന്ന് കടുവാ കുഴി ഭാഗത്ത് ഇന്നലെ രാത്രിയിൽ 12.30 ന് ഉണ്ടായ ശക്തമായ കാറ്റിലാണ് നാശം. പുതുവൽ പുത്തൻപുരയിൽ രത്നമ്മ ഗോപാലൻ എന്ന വിധവയായ വയോധികയുടെ വീടിന്റെമേൽക്കൂരയാണ് ശക്തമായ കാറ്റിൽ വീടി മുൻവശത്തുള്ള റോഡിന് മുകളിലൂടെ പറന്ന് തൊട്ടടുത്തുള്ള പൈനാപ്പിൾ കൃഷി നടത്തുന്ന പറമ്പിൽ പോയി വീണത്. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി ഷാജി തുടങ്ങി ജനപ്രതിനിധികൾ വീട് സന്ദർശിച്ചു. വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് വില്ലേജ് , താലൂക്ക് അധികൃതർക്ക് നിർദ്ദേശം നല്കി. മേൽക്കൂര പറന്ന് പോയതോടെ ശക്തമായ മഴയിൽ വീട്ടമ്മയുടെ ഫർണ്ണിച്ചർ അടക്കമുള്ള ഗൃഹോപകരണങ്ങൾക്ക് നാശം സംഭവിച്ചു. മഴ നനയാതെ കിടക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ഇവരെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് താത്ക്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.