Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലാപ്പറ്റയിൽ മുലയൂട്ടലിന് പിന്നാലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു

16 Jul 2026 08:38 IST

NewsDelivery

Share News :

പുലാപ്പറ്റ: പാലക്കാട് ജില്ലയിലെ പുലാപ്പറ്റയിൽ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ചു. കിഴക്കേതിൽ വെട്ടംപറമ്പിൽ കൃഷ്ണകുമാറിന്റെയും സുമിഷയുടെയും മകൻ യുവാൻ (6 മാസം) ആണ് മരിച്ചത്.

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, രാത്രി അമ്മ കുഞ്ഞിന് മുലയൂട്ടിയിരുന്നു. തുടർന്ന് രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഐവർമഠത്തിൽ നടന്നു.

സഹോദരി: അശ്വിത.

Follow us on :

More in Related News