Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2026 23:18 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോ സംരക്ഷണ വേലി ഇല്ലാത്ത ഭാഗത്ത് മൂവാറ്റുപുഴയാറിൻ്റെ കൈവഴിയിലേക്ക് മറിഞ്ഞ് അപടം. സംഭവസമയത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോ മറിയുന്നതിനിടെ പിടിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ തലയോലപ്പറമ്പ് ഗായത്രി നിവാസിൽ സുരേഷ് ശർമ കാലിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വടയാർ ഭൂതങ്കേരി ക്ഷേത്രത്തിന് സമീപമുള്ള കവിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോയെയാണ് അപകടം. പുഴയിൽ പൂർണ്ണമായും മുങ്ങിപ്പോയ ഓട്ടോ
വൈക്കം ഫയർഫോഴ്സെത്തി ക്രെയിനിൻ്റെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയത്. സംഭവമറിഞ്ഞ് കെ.ബിനിമോൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.ഈ ഭാഗത്ത് വീതി കുറവും സംരക്ഷണ വേലി ഇല്ലാത്തതും പലപ്പോഴും അപകങ്ങൾക്ക് കാരണമാണ്. രണ്ട് വർഷം മുമ്പ് ഇതിന് സമീപത്ത് വടയാർ പള്ളിക്ക് സമീപം വളവിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞ് വടയാർ സ്വദേശി അശോക് കുമാർ മരണപ്പെട്ടിരുന്നു. സ്കൂൾ വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ പുഴയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില ഭാഗത്ത് പുഴത്തീരംപുഴയിലേക്ക് ഇടിഞ്ഞ് അപകടാവസ്ഥയിലുമാണ്. ഈ ഭാഗം കല്ല് കെട്ടി സംരക്ഷണ വേലി നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.