Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2026 08:02 IST
Share News :
താമരശ്ശേരി: ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മനു പോൾ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ (വെള്ളി) രാവിലെ 9.45 ഓടെയായിരുന്നു അപകടം. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക്, മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ സജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മനു പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിന്റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം അശ്രദ്ധമായ മറികടക്കൽ ശ്രമമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന
Follow us on :
Tags:
More in Related News
Please select your location.