Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫിഫ ലോകകപ്പ് വേദിയിലേക്ക് നിസ്‍വയിലെ ഒമ്പതുകാരൻ ഷസൈൻ സാക്കി

05 Jun 2026 00:34 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഫിഫ–ഹ്യുണ്ടായി (FIFA–HYUNDAI) സംഘടിപ്പിച്ച ലോകകപ്പ് 2026 ഡ്രോയിംഗ് മത്സരത്തിൽ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ഒമാനിലെ നിസ്‍വ സ്വദേശിയായ ഒമ്പതുകാരൻ ഷസൈൻ സാക്കി ശ്രദ്ധേയനായി. ലോകമെമ്പാടുമുള്ള കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 വിജയികളിൽ ഒരാളാണ് ഇന്ത്യൻ സ്കൂൾ നിസ്‍വയിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഷസൈൻ.

2026 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ദേശീയ ടീമുകളെ പ്രതിനിധീകരിച്ച് സംഘടിപ്പിച്ച മത്സരത്തിൽ, തന്റെ പ്രിയ ടീമായ ഖത്തർ ദേശീയ ഫുട്ബോൾ ടീമിനായി വരച്ച ചിത്രത്തിലൂടെയാണ് ഷസൈൻ ഈ നേട്ടം സ്വന്തമാക്കിയത്. വിജയികളായ കുട്ടികളുടെ ചിത്രങ്ങൾ ബന്ധപ്പെട്ട ദേശീയ ടീമുകളുടെ ഔദ്യോഗിക ബസുകളിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഷസൈന്റെ ചിത്രവും ഖത്തർ ടീമിന്റെ ഔദ്യോഗിക ബസിൽ ഇടംപിടിക്കുന്നത്.

മത്സരവിജയത്തിന്റെ ഭാഗമായി ഷസൈനും പിതാവ് ഷക്കീലും ഈ മാസം 11-ന് ഒമാനിൽ നിന്ന് അമേരിക്കയിലേക്ക് യാത്രതിരിക്കും. ജൂൺ 13-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ഖത്തർ–സ്വിറ്റ്സർലൻഡ് മത്സരo നേരിൽ കാണുന്നതിനുള്ള ടിക്കറ്റുകൾ, വിമാനയാത്ര, താമസസൗകര്യം എന്നിവ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

നിസ്‍വയിൽ താമസിക്കുന്ന ഷസൈൻ സാക്കി, മസ്‌കറ്റ് ഓവർസീസ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷക്കീലിന്റെയും നബീലയുടെയും മകനാണ്. ഷെൻസ സുഹ്റയും ഷെസ സുഹ്റയും സഹോദരിമാരാണ്.

നിസ്‍വയുടെയും ഒമാനിലെ ഇന്ത്യൻ സമൂഹത്തിന്റെയും അഭിമാനമായി മാറിയ ഷസൈന്റെ നേട്ടത്തിന് സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചുവരികയാണ്. ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയ ഷസൈന്റെ വിജയം പ്രവാസി സമൂഹത്തിനും വിദ്യാർത്ഥികൾക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.

Follow us on :

More in Related News