Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാൻഡ്‌ബോളിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ സ്കൂൾ വാദി അൽ കബീറിലെ പെൺകുട്ടികൾ

09 Oct 2026 11:14 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ വാദി അൽ കബീറിലെ (ISWK) പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടീം ദേശീയതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും മെഡൽ നേട്ടം സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.

ഇന്ത്യയിലെ വാരണാസിയിലെ ജെ.എസ്. പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ ദേശീയ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിലാണ് ടീമിന്റെ നേട്ടം. ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം വെങ്കല മെഡൽ കരസ്ഥമാക്കി. ഗൾഫ് മേഖലയിലെ ഇന്ത്യൻ സ്കൂളുകൾക്കിടയിൽ അഭിമാനകരമായ നേട്ടമാണിത്.

ഗ്രൂപ്പ് മത്സരങ്ങളിൽ മികവ് പുലർത്തി സെമിഫൈനലിലെത്തിയ വാദി അൽ കബീർ ടീം, ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഫൈനൽ പ്രവേശനം നഷ്ടമായെങ്കിലും വെങ്കല മെഡലോടെ ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കി. കഴിഞ്ഞ വർഷവും സിബിഎസ്ഇ ദേശീയതലത്തിൽ വെങ്കല മെഡൽ നേടിയ ടീം, തുടർച്ചയായ രണ്ടാം വർഷത്തെ നേട്ടത്തിലൂടെ തങ്ങളുടെ മികവ് വീണ്ടും തെളിയിച്ചു.

ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദേശീയതല താരവും വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ ഹാൻഡ്‌ബോളിൽ മെഡൽ നേടിയിട്ടുള്ള പരിശീലകൻ ഷിഫാസിന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ് ടീമിന്റെ മുന്നേറ്റത്തിന് കരുത്തായത്.

കളിക്കാരുടെ കഠിനാധ്വാനം, അച്ചടക്കം, കൂട്ടായ പ്രവർത്തനം, പരിശീലന മികവ് എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനും സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിത്.

Follow us on :

More in Related News