Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2026 03:01 IST
Share News :
ദോഹ: ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റി ഭാരവാഹികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഐസിസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് നിഷാദ് മോഹൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷറഫ് വടകര ഉദ്ഘാടനം ചെയ്തു.
മുൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയീം മുള്ളുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി പ്രവർത്തിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ മഹാത്മാഗാന്ധി ഇന്ത്യൻ ജനതയ്ക്ക് അഹിംസയുടെയും സത്യത്തിന്റെയും മാർഗമാണ് പകർന്നുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങളും ആദർശങ്ങളും ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അദ്ദേഹത്തിന്റെ മൂല്യങ്ങൾക്ക് ഇന്നും വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സെൻട്രൽ കമ്മിറ്റി നേതാക്കൾ സ്വീകരണം നൽകി.
സെൻട്രൽ കമ്മിറ്റി നേതാക്കളായ ഈപ്പൻ തോമസ്, മുഹമ്മദ് ഷാനവാസ്, ശ്രീജിത്ത് എസ്. നായർ, ബഷീർ തുവാരിക്കൽ, ബി.എം ഫാസിൽ, ജിഷ ജോർജ്ജ്, യു.എം സുരേഷ്, മനോജ് കൂടൽ, അഹദ് മുബാറക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് മുട്ടം നിസാം നന്ദിയും പറഞ്ഞു. നേതാക്കളായ ബി.എം ഹാഷിം, റിച്ചിൻ അബ്രഹാം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.