Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 11:44 IST
Share News :
കോഴിക്കോട് :
സിഡബ്ലിയു ആർ ഡി എമ്മിന് സമീപം
കോട്ടാംപറമ്പിൽ ആംബുലൻസ്
നിയന്ത്രണം വിട്ടു മറിഞ്ഞ് രോഗി മരിച്ചു. കൊടുവള്ളി പന്നൂർ നെരോത്ത് ഹൗസിൽജാനകി (85) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെരിങ്ങൊളത്തുള്ള മകളുടെ വീട്ടിൽ നിന്നും
കോഴിക്കോട് നിർമ്മല ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഈ സമയത്ത് കോട്ടാംപറമ്പ് ഇറക്കത്തിൽ വച്ച് ആംബുലൻസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജാനകിയെഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.അപകടസമയത്ത് മരിച്ച ജാനകിയുടെ മകളും ഭർത്താവും ആംബുലൻസ് ഡ്രൈവറുമാണ് ഉണ്ടായിരുന്നത് ഇവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഒരു മാസം മുമ്പുംഇതേ സ്ഥലത്ത് വാഹനാപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.