Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 10:47 IST
Share News :
സോഹാർ: ഒമാനിലെ സഹം സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും ഒക്ടോബർ 16ന് സഹമിൽ നടക്കും. സഹമിലെ അൽബാദി ഫാം ഹൗസിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ പകൽ മുഴുവൻ നീണ്ടുനിൽക്കും.
വിപുലമായ കലാപരിപാടികൾ, ഓണക്കളികൾ, കായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പെടുത്തിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മേളം മസ്കത്ത് ഒരുക്കുന്ന പഞ്ചവാദ്യവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ഘോഷയാത്ര, മാവേലിവരവ്, തിരുവാതിര, ഒപ്പന, ക്ലാസിക്കൽ ഡാൻസ്, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സംഘഗാനം, മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ഓണക്കളികൾക്കും വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾക്കും പരിപാടിയിൽ പ്രത്യേക പ്രാധാന്യം നൽകും. കേരളീയ രുചിവൈവിധ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
ആഘോഷപരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും വിപുലമായ പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കലാവിഭാഗം കോർഡിനേറ്റർ ഷാരിജ നസീബ്, സ്വാഗതസംഘം കൺവീനർ അനിൽ കുമാർ, സെക്രട്ടറി ഉല്ലാസ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.