Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Oct 2026 03:15 IST
Share News :
ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഖത്തർ ഒരുക്കുന്ന സോഷ്യൽ അവയർനെസ് മ്യൂസിക് വീഡിയോ ‘ഉയിർപ്പാട്’-ന്റെ ടീസർ പുറത്തിറക്കി. ഡോം ഖത്തർ സംഘടിപ്പിച്ച മൽഹാർ സീസൺ 3 വേദിയിൽ പിന്നണി ഗായകരായ അഖ്ബർ ഖാനും അനുശ്രീയും മുഖ്യാതിഥികളായ ചടങ്ങിലാണ് ടീസർ ലോഞ്ച് ചെയ്തത്.
സംഗീതവും ദൃശ്യഭാഷയും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ചാണ് ‘ഉയിർപ്പാട്’ ഒരുക്കിയിരിക്കുന്നത്. ഫർഹാസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയിൽ പിന്നണി ഗായകൻ സിയാഉൽ ഹഖ് ഗാനം ആലപിച്ചിരിക്കുന്നു. ഷഹീബ് ഷെബിയാണ് സംഗീതം ഒരുക്കിയത്. ഷംല ജഹ്ഫർ ഗാനരചനയും ഫൈസൽ അരിക്കാട്ടയിൽ സ്ക്രിപ്റ്റും പ്രോജക്ട് ഡിസൈനും നിർവഹിച്ചു. കിരൺ എഡിറ്റിംഗും നവാബ് ഛായാഗ്രഹണവും നിർവഹിച്ചു.
ഡോം ഖത്തർ സംഘടിപ്പിക്കുന്ന ആറുമാസം നീണ്ടുനിൽക്കുന്ന ആന്റി-ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന മ്യൂസിക് വീഡിയോ വൺ ടു വൺ ചാനലിലൂടെ ഉടൻ പ്രേക്ഷകരിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
കേരളം നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം, നാട്ടിലും പ്രവാസി സമൂഹത്തിനിടയിലും കലയിലൂടെ ലഹരിക്കെതിരായ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോം ഖത്തർ ‘ഉയിർപ്പാട്’ ഒരുക്കുന്നത്.
ലഹരിയുടെ ഇരുട്ടിൽ നിന്ന് തിരിച്ചറിവിലേക്കും ജീവിതത്തിന്റെ വെളിച്ചത്തിലേക്കുമുള്ള യാത്രയെ അടയാളപ്പെടുത്തുന്ന ‘ഉയിർപ്പാട്’, സംഗീതത്തിനപ്പുറം ലഹരിക്കെതിരായ ബോധവൽക്കരണത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള ഒരു സൃഷ്ടിപരമായ ഇടപെടലാണ്. ലഹരിക്കെതിരായ അവബോധം വളർത്തുന്നതിനും ജീവിതത്തോടുള്ള പ്രതീക്ഷയും പോസിറ്റീവ് ചിന്തയും ശക്തിപ്പെടുത്തുന്നതിനുമാണ് മ്യൂസിക് വീഡിയോ ലക്ഷ്യമിടുന്നത്.
ടീസർ ലോഞ്ച് ചടങ്ങിൽ ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദീഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഷംല ജാഫർ, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.