Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഇൻസോംനിയ’ ആദിയുടെ മെന്റലിസം ഷോ; മസ്കറ്റിൽ ഇന്ന് രണ്ട് പ്രദർശനങ്ങൾ

09 Oct 2026 12:05 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ മെന്റലിസം ഷോ ഇന്ന് (വെള്ളിയാഴ്ച) ബൗഷറിലെ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് (CBFS) ഹാളിൽ അരങ്ങേറും. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനകം ശ്രദ്ധ നേടിയ ഷോ ഒമാനിൽ അവതരിപ്പിക്കുന്നത് ഗ്ലോബൽ ഇവന്റ്സാണ്.

ആദ്യ പ്രദർശനം ഉച്ചയ്ക്ക് 2.30ന് ആരംഭിക്കും. ഏകദേശം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പ്രദർശനം ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് ഗേറ്റ് അടയ്ക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം രണ്ടാമത്തെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

മെന്റലിസത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ആദിയുടെ പ്രകടനം കാണാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ‘ഇൻസോംനിയ’യുടെ ഒമാനിലെ അവതരണം പ്രവാസി മലയാളികൾക്കിടയിലും വലിയ താൽപര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. www.globalevents.om എന്ന ലിങ്കിലൂടെ ടിക്കറ്റുകൾ എടുത്ത് നിങ്ങളുടെ സീറ്റുകൾ ഉറപ്പുവരുത്തണമെന്ന് സംഘാടകർ അറിയിച്ചു

മെന്റലിസ്റ്റ് ആദി, സംവിധായകൻ ജിസ് ജോയ്, അനീഷ് കടവിൽ, അഭിലാഷ് എം.കെ. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News