Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 11:54 IST
Share News :
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സാവിത്രി ദേവി സാബു മെമ്മോറിയൽ വിമൻസ് കോളേജിൽ ഈ അധ്യയന വർഷം ഓർഗാനിക് ഫാമിങ് (B.Voc Organic Farming)ബിരുദ കോഴ്‌സ് ആരംഭിച്ചു. ജൈവകൃഷിയിലെ നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനവും തൊഴിൽ സാധ്യതകളും ലക്ഷ്യമിട്ടാണ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്.
പ്രകൃതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ജൈവകൃഷി രീതികൾ വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി. മണ്ണിന്റെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം, ജൈവവളങ്ങളുടെ ഉപയോഗം, ജൈവിക കീട-രോഗ നിയന്ത്രണം, ശാസ്ത്രീയ മണ്ണുസംരക്ഷണം, സമ്മിശ്ര കൃഷിരീതികൾ എന്നിവയിൽ കോഴ്‌സ് പരിശീലനം നൽകും.
ഒരു വർഷത്തെ ഇന്റേൺഷിപ്പും ഗവേഷണ പ്രോജക്ടും കോഴ്‌സിന്റെ പ്രധാന ഭാഗങ്ങളാണ്. പ്രാദേശിക കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുയോജ്യമായ സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയാണ് കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.
കോളേജിൽ B.Sc. Family & Community Science, M.Sc. Nutrition & Dietetics എന്നീ കോഴ്‌സുകളും നിലവിലുണ്ട്. കുടുംബം, സമൂഹം, ഭക്ഷണം, പോഷണം, ആരോഗ്യം, ശിശുവികസനം, വസ്ത്രം, ഗൃഹശാസ്ത്രം, വിഭവനിർവഹണം തുടങ്ങിയ മേഖലകളെ സമന്വയിപ്പിക്കുന്നതാണ് Family & Community Science കോഴ്‌സ്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രായോഗികവും ശാസ്ത്രീയവുമായ അറിവുകൾ കോഴ്‌സിലൂടെ ലഭ്യമാക്കുന്നു.
മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ട് ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് കോളേജ്. സമകാലിക പ്രാധാന്യമുള്ളതും തൊഴിൽ സാധ്യതകൾ ഏറെയുള്ളതുമായ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളെ കോളേജ് അധികൃതർ ക്ഷണിച്ചു.
1978ൽ സ്ഥാപിതമായ സാവിത്രി ദേവി സാബു ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ കീഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
പത്രസമ്മേളനത്തിൽ അലോക് കുമാർ സാബൂ – ചെയർമാൻ, സഞ്ജീവ് സാബൂ – വൈസ് ചെയർമാൻ, ഡോ. ശ്രീകല കെ. – പ്രിൻസിപ്പൽ, പദ്മാവതി – (അസിസ്റ്റന്റ് പ്രൊഫസർ & HOD, ഹോം സയൻസ് വിഭാഗം), ഡോ. അമ്പിളി രവീന്ദ്രൻ – അസിസ്റ്റന്റ് പ്രൊഫസർ, സുവോളജി വിഭാഗം എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.