Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2026 15:49 IST
Share News :
കൊച്ചി:രാജ്യത്തെ ഡീപ്-ടെക് നവീകരണവും സ്റ്റാർട്ടപ്പ് വളർച്ചയും ത്വരിതപ്പെടുത്തുന്നതിനായി ഐബിഎമ്മും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാർട്ടപ്പ് ഹബ്ബും (എം എസ് എച്ച്) തമ്മിൽ ധാരണപത്രത്തിൽ ഒപ്പുവെച്ചു.
എ ഐ,ഹൈബ്രിഡ് ക്ലൗഡ്,ക്വാണ്ടം കമ്പ്യൂട്ടിംഗ് ,തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക പിന്തുണ, വിദഗ്ധ മാർഗ്ഗനിർദ്ദേശം, ആഗോള വിപണി സാധ്യതകൾ എന്നിവ നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തിന് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ ഐബിഎമ്മിന്റെ സാങ്കേതിക മികവും ടെക്നോളജി പ്ലാറ്റ്ഫോമുകളും നിർണ്ണായക പങ്ക് വഹിക്കും.
ഈ സഹകരണത്തിന്റെ ഭാഗമായി, സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് ആവശ്യങ്ങൾക്കും പ്രശ്നപരിഹാരങ്ങൾക്കുമായി ഐബിഎമ്മിന്റെ സംരംഭക സാങ്കേതികവിദ്യകളും വിപ്ലവകരമായ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാനാകും.
എന്റർപ്രൈസ്-റെഡി എഐ-ഡാറ്റ പ്ലാറ്റ്ഫോമായ ഐ ബി എം വാട്സൻസ്,കോഡിംഗ് ഏജന്റായ ഐ ബി എം ബോബ്,ഡിജിറ്റൽ പരമാധികാരത്തിനായുള്ള എഐ റെഡി സോഫ്റ്റ്വെയർ സ്റ്റാക്കായ
ഐ ബി എം സോവെറിൻ കോർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ബാങ്കിംഗ്, ധനകാര്യം, സർക്കാർ, വ്യവസായ മേഖലകളിലെ വിവിധ ഘട്ടങ്ങളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതിക സുരക്ഷ, ഓട്ടോമേഷൻ പരിഹാരങ്ങൾ, മെന്റർഷിപ്പ്, നിക്ഷേപകരുമായുള്ള കണക്റ്റിവിറ്റി എന്നിവയും ഉറപ്പാക്കും.
രാജ്യത്തെ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നുള്ള കഴിവുറ്റ നവീന സംരംഭകരെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതും ഈ പങ്കാളിത്തത്തിന്റെ പ്രധാന മുൻഗണനകളിൽ ഒന്നാണ്.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സാങ്കേതിക നവീകരണത്തിന്റെ ആഗോള ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, പ്രാദേശികമായ ഡീപ്-ടെക് ശേഷി വർദ്ധിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും എം എസ് എച്ച് സി ഇ ഒ ഡോ. പന്നീർസെൽവം മദനഗോപാൽ അഭിപ്രായപ്പെട്ടു.
ഭാവി സാങ്കേതിക വളർച്ച രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നും, അന്താരാഷ്ട്ര തലത്തിലുള്ള വെല്ലുവിളികൾ നേരിടാൻ ഇവരെ പ്രാപ്തരാക്കുകയാണ് തങ്ങളുടെ
ലക്ഷ്യമെന്നും ഐ ബി എം ഇന്ത്യ & സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടർ സന്ദീപ് പട്ടേൽ വ്യക്തമാക്കി.
--
Follow us on :
Tags:
More in Related News
Please select your location.