Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പരവൂർ നാടകകോത്സവത്തിന് നവംബർ 2ന് തിരശീല ഉയരും.

20 Oct 2026 18:29 IST

R mohandas

Share News :


ചാത്തന്നൂർ: അരങ്ങിന്റെ വിശ്വമയ കാഴ്ചകൾക്ക് തിരിതെളിച്ച് നാലാമത് പരവൂർ നാടകകോത്സവം നവംബർ 2 മുതൽ 11 വരെ കോട്ടപ്പുറം ഹൈസ്കൂളിൽ ഒരുക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ അരങ്ങേറുകയാണ്.

നവംബർ 2 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കലാസാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കായി നാടകവേദിയുടെ അഭിമുഖ്യത്തിൽ മഹാകവി കെ. സി. കേശവപിള്ളയുടെ ജന്മനാട് നൽകുന്ന പ്രഥമ സദാരാമ പുരസ്കാരം പ്രശസ്ത സിനിമാ-നാടക നടൻ വിജയരാഘവന് സമർപ്പിക്കും. സാഹിത്യകാരൻ കെ. വി. മോഹൻകുമാർ ചെയർമാനും എഴുത്തുകാരി ഡോ. ശ്രീദേവി പി. അരവിന്ദ്, ചലച്ചിത്ര അക്കാദമി മുൻ സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ ജൂറി അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സംഗീതനാടകമായ സദാരാമയുടെ പേരിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പുരസ്കാരം ഏർപ്പെടുത്തുന്നത്.


വിഖ്യാത സംവിധായകനും ദാദാസാഹിബ് ഫാൽക്കെ പുരസ്കാര ജേതാവുമായ അടൂർ ഗോപാലകൃഷ്ണൻ നാടകകോത്സവത്തിന് തിരിതെളിക്കും. തുടർന്ന് പ്രഥമ സദാരാമ പുരസ്കാരം നടൻ വിജയരാഘവന് അദ്ദേഹം സമർപ്പിക്കും. പ്രശസ്ത സാഹിത്യകാരനും ജൂറി ചെയർമാനുമായ കെ. വി. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തും.


ഉദ്ഘാടന സമ്മേളനത്തിന് മുൻപ് നഗരം ചുറ്റി സാംസ്കാരിക ഘോഷയാത്ര നടക്കും. ആർ. ജനാർദ്ദനൻപിള്ള, കെ. പി. എസ്. കുറുപ്പ് മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾക്കായി കേരളത്തിലെ മുൻനിര നാടക സമിതികൾ മാറ്റുരയ്ക്കുന്ന വേറിട്ടൊരു രംഗോത്സവമാകും പരവൂർ സാക്ഷ്യം വഹിക്കുക.

നാടകത്തിന് മുമ്പ് വൈകിട്ട് 5 മണി മുതൽ കുട്ടികളുടെ നാടകം, നാടകവായന, പ്രഭാഷണങ്ങൾ, ഏകാങ്ക നാടകം, നാടക ഗാനങ്ങൾ എന്നിവ നിലയിൽ ഓപ്പൺ ഫോറം ഉണ്ടായിരിക്കും. നവംബർ 11 ന് പ്രശസ്ത പിന്നണിഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് നാടകകോത്സവ സംഘാടക സമിതി ചെയർമാൻ കെ. സേതുമാധവനും ജനറൽ കൺവീനർ അനിൽ ജി. പരവൂരും പറഞ്ഞു.



Follow us on :

More in Related News