Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം സേവാഭാരതി സുകൃതം വയോജന ദിനാചരണം സംഘടിപ്പിച്ചു

19 Oct 2026 21:27 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം സേവാഭാരതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുകൃതം വയോജന ദിനാചരണം ചാവക്കാട് ജുമേര ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ചു.നൂറിലധികം വയോജനങ്ങൾ പരിപാടിയിൽ പങ്കെടുത്തു.റിട്ടയേർഡ് പ്രധാനധ്യാപിക സുലോചന ബാലനും,കെ.കെ.ബാലനും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.ഇരുവരും അവയവദാനത്തിന് സമ്മതപത്രം നൽകിയവരാണ്.സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ സേവാസന്ദേശം നൽകി.കാലാവസ്ഥയ്ക്കനുസൃതമായ ജീവിതശൈലിയും ആരോഗ്യസംരക്ഷണവും എന്ന വിഷയത്തിൽ ഡോ.ബാലകൃഷ്ണൻ ബോധവത്കരണ ക്ലാസ് നയിച്ചു.സേവാഭാരതി കടപ്പുറം പ്രസിഡൻറ് ആർ.വി.ഹരിദാസ് അധ്യക്ഷത വഹിച്ചു.സേവാഭാരതി ജില്ലാ സമിതി അംഗം പ്രമോദ് പരിപാടിയിൽ സംബന്ധിച്ചു.സേവാഭാരതി കടപ്പുറം സെക്രട്ടറി ദിലീപ് അമ്പലപ്പറമ്പിൽ സ്വാഗതവും,വൈസ് പ്രസിഡന്റ് രവി വടക്കൂട്ട് നന്ദിയും പറഞ്ഞു.സമാപന സമ്മേളനത്തിൽ കടപ്പുറം പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ എ.ആർ.രാജേഷ്,വി.പി.പ്രദീപ് എന്നിവർ സംസാരിച്ചു.ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.കൂടാതെ,ചടങ്ങിൽ പങ്കെടുത്ത എല്ലാ വയോജനങ്ങൾക്കും സമ്മാനങ്ങൾ നൽകി..കടപ്പുറം സേവാഭാരതി പ്രവർത്തകർ പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News