Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പൂച്ചിറ സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക അനധ്യാപക സംഗമം

05 Oct 2026 15:26 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


ഒട്ടേറെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കിയ വിദ്യാലയമുറ്റത്ത് പൂര്‍വ അധ്യാപകരും അനധ്യാപകരും ഒത്തുകൂടിയത് വേറിട്ട് അനുഭവമായി. ചെമ്പുച്ചിറ സര്‍ക്കാര്‍ സ്‌കൂളിലാണ് കാലം മായ്ക്കാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു അധ്യായം കുറിച്ച് മുന്‍ അധ്യാപകരും അനധ്യാപകരും നിലവിലെ അധ്യാപകരും ഒത്തുകൂടിയത്. വര്‍ഷങ്ങളോളം തങ്ങളുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ വരാന്തകളിലൂടെ ഒരിക്കല്‍ക്കൂടി നടന്ന അവരുടെ മനസുകളില്‍ ഓര്‍മ്മകള്‍ നിറവസന്തമായി പൂത്തുലഞ്ഞു. സ്‌കൂള്‍ ഹാളില്‍ നടന്ന 

സംഗമം എഴുത്തുകാരനും മുന്‍ പ്രധാന അധ്യാപകനുമായ ഇ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.പി. മാണി അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ പങ്കെടുത്തവരിലെ ഏറ്റവും മുതിര്‍ന്ന അംഗവും മുന്‍ അനധ്യാപകനുമായ സി.പി. വേലൂക്കുട്ടിയെ ചടങ്ങില്‍ ആദരിച്ചു 

 പി.പി. ടെസി, പി.ആര്‍. ഉണ്ണികൃഷ്ണന്‍, മേഴ്‌സി കെ. മാത്യു, പി.ടി.എ പ്രസിഡന്റ് പി.എ്‌സ് പ്രശാന്ത്, പി.എസ്. സുരേന്ദ്രന്‍, പി.കെ. ജയശ്രീ, എം.കെ. വത്സല, പി.ആര്‍. ഉഷ, എല്‍. ജെസീമ, പി.വി. ഭായി, കെ. നന്ദകുമാര്‍, കെ.ജി. ഗീത, എസ്. രാജേഷ്, , എം.ആര്‍. ആംസണ്‍, എന്‍.എം. തോമസ്, എന്നിവര്‍ സംസാരിച്ചു.

 ഈ സ്‌നേഹക്കൂട്ടായ്മയെ സജീവമായി നിലനിര്‍ത്തുന്നതിന് ചെമ്പൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകഅനധ്യാപക കൂട്ടായ്മ'യ്ക്ക് യോഗം രൂപം നല്‍കി.പഴയകാല അധ്യാപന അനുഭവങ്ങള്‍ പങ്കുവെച്ചും സൗഹൃദം പുതുക്കിയും കുടുംബ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞും ഒരു പകലാര്‍ദ്ധം വിദ്യാലയത്തില്‍ ചെലവഴിച്ചവര്‍ക്ക് ഈ സ്‌നേഹ കൂട്ടായ്മ അവിസ്മരണീയ അനുഭവമാണ് സമ്മാനിച്ചത്

Follow us on :

More in Related News